Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അവര്‍ ദുര്‍മന്ത്രവാദിനി’; മമതയെ കൊല്ലുന്നവര്‍ക്ക് ഒരു കോടിയെന്ന് - പുലിവാല്‍ പിടിച്ച് പൊലീസ്

mamata banerjee
കൊൽക്കത്ത , തിങ്കള്‍, 10 ജൂണ്‍ 2019 (20:06 IST)
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നയാൾക്ക്​ഒരു കോടി രൂപവാഗ്ദാനം ചെയ്‌ത്​കത്ത്​. രാജ്‌വീര്‍ കില്ല എന്ന പേരിലാണ് തൃണമൂൽ കോൺഗ്രസ്​എംപി അപരുപ പോഡറിന് ഭീഷണി കത്ത് ലഭിച്ചത്.

കത്തില്‍ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മോഫ് ചെയ്‌ത ഒരു ചിത്രവും കത്തിലുണ്ട്. മമത മരിച്ച് കിടക്കുന്നത് കാണിച്ചു തരുന്നയാള്‍ക്ക് ഒരു കോടി രൂപയാണ് കത്തിലൂടെ വാഗ്ദാനം ചെയ്യുന്നത്. സംഭവത്തില്‍ ശ്രീരാംപുർ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ രാജ്‌വീര്‍ കില്ല എന്നയാള്‍ ബിന്ധാനഗർ സ്വദേശി ആണെന്ന് കണ്ടെത്തി. ഇയാളുടെ പേരും ഫോണ്‍ നമ്പരുമടക്കം ഉപയോഗിച്ച് മറ്റൊരാള്‍ നടത്തിയ നീക്കമാണ് ഇതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

കാര്യത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ രാജ്‌വീര്‍ കില്ല തന്റെ അഡ്രസ് ഉപയോഗിച്ച് മറ്റൊരാള്‍ മുഖ്യമന്ത്രിക്ക് വ്യാജ കത്തെഴുതി എന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആദ്യം കക്കൂസ് വൃത്തിയാക്കൂ, എന്നിട്ട് മസാജ് ആരംഭിക്കാം', ഇന്ത്യൻ റെയിൽവേക്ക് മറുപടിയുമായി യാത്രികൻ !