അല്‍ ഖായിദ ബന്ധമുള്ള മൂന്ന് തീവ്രവാദികള്‍ മധുരയില്‍ പിടിയില്‍; മലപ്പുറം, കൊല്ലം സ്‌ഫോടനവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന
മലപ്പുറം കോടതിവളപ്പിലെ സ്ഫോടനം: മൂന്ന് ഭീകരര്‍ പിടിയില്‍
തമിഴ്നാട്ടിലെ മധുരയിൽ നിന്ന് മൂന്ന് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഐ) അറസ്‌റ്റു ചെയ്തു. കരീം, അബ്ബാസ് അലി, അയൂബ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് മലപ്പുറത്തെ കളക്‍ടറേറ്റില്‍ സ്‌ഫോടനം നടത്തിയ ബേസ് മൂവ്മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ളതായി വ്യക്തമായി.
മലപ്പുറത്തെ കളക്‍ടറേറ്റ് സംഭവവുമായി ബന്ധമുള്ള രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ദാവൂദ് സുലൈമാൻ, ഹക്കീം എന്നിവർക്കായാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മൈസൂരു, നെല്ലൂർ, ചിറ്റൂർ എന്നിവിടങ്ങളിലെ കോടതികളിൽ നടന്ന സ്‌ഫോടനങ്ങളിൽ ഇവർക്ക് ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തി.
അറസ്‌റ്റിലായവര്‍ക്ക് കൊല്ലെത്തെ കോടതി വളപ്പിൽ നടന്ന സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവരെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് അല്‍ ഖായിദ ബന്ധമുണ്ടെന്നും എൻഐഐ വ്യക്തമാക്കി.