Publish Date: Wed, 30 Jun 2021 (08:20 IST)
Updated Date: Wed, 30 Jun 2021 (08:23 IST)
ബീഹാറില്‍ ഇടിമിന്നലേറ്റ് 11പേര്‍ മരിച്ചു. ശക്തമായ മഴയോടെപ്പമാണ് ബീഹാറില്‍ ഇടിമിന്നലും തുടരുന്നത്. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, എന്നീജില്ലകളില്‍ മൂന്നുപേര്‍ വീതവും പാട്‌നയില്‍ രണ്ടുപേരും മധേപുരം, നളന്ദ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. കൂടാതെ ഇടിമിന്നലില്‍ ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബീഹാറില്‍ ഇത്തവണ 339 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണയായി ലഭിക്കേണ്ടതില്‍ നിന്നും 139 ശതമാനം കൂടുതല്‍ മഴയാണിത്.