Webdunia - Bharat's app for daily news and videos

Install App

ട്രെയിന്‍ യാത്രയ്ക്ക് ഇനി കൈപൊള്ളില്ല; നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം !

ഓഫ് സീസണിൽ ഇനി കൈപൊള്ളാതെ യാത്ര ചെയ്യാം, പുതിയ പദ്ധതിയുമായി റെയിൽവേ

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (16:43 IST)
ട്രെയിന്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. റിസർവേഷൻ കുറവുള്ള സമയങ്ങളിലും ഓഫ് സീസണുകളിലും ശതാബ്ദി, രാജധാനി, ദുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ നിരക്കുകൾ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി.  
 
2016ലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ ട്രെയിനുകളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നത്. കൂടാതെ ഫ്ലെക്സി- ഫെയർ എന്ന സംവിധാനം നടപ്പില്‍ വരുത്തിയതോടെ റിസർവേഷൻ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളിൽ 10 ശതമാനം വരെ തുക അധികമായി ഈടാക്കുകയും ചെയ്തിരുന്നു. 
 
എന്നാല്‍ ഈ പുതിയ നടപടിയിലൂടെ 2016- 17 സീസണിലെ റെയിൽവേയുടെ വരുമാനത്തിൽ വൻ വരുമാനം ഉണ്ടായിരുന്നെങ്കിലും യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് നിരക്കിൽ മാറ്റം വരുത്താൻ റെയിൽവേ തീരുമാനിച്ചത്.
 
കൂടാതെ യാത്രക്കാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ പ്രധാന ട്രെയിനുകളുടെ സമയമാറ്റം ഉൾപ്പെടെ മന്ത്രാലയം പരിശോധിച്ച് വരികയാണെന്നും ഗോയൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments