മൊബൈൽ മോഷണം; ടിക് ടോക് താരം ഷാറുഖ് ഖാൻ അറസ്റ്റിൽ

ദുബായില്‍ ഡ്രൈവറായി പണിയെടുക്കുമ്പോഴാണ് ഷാരൂഖ് ട്വിക് ടോക്ക് വീഡിയോകള്‍ ചെയ്തിരുന്നത്.

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (10:55 IST)
മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായവരില്‍ ട്വിക് ടോക്ക് താരവും. ബുധനാഴ്ച നോയിഡയില്‍ അറസ്റ്റിലായ മൂന്ന് പേരിലാണ് ട്വിക് ടോക്ക് താരവും ഉള്‍പ്പെട്ടിരിക്കുന്നത്. വ്യത്യസ്ത ബ്രാന്‍ഡിലുള്ള നാല് മൊബൈല്‍ ഫോണുകളും, 3,520 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കുറ്റകൃത്യത്തിന് അവര്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. ദുബായില്‍ ഡ്രൈവറായി പണിയെടുക്കുമ്പോഴാണ് ഷാരൂഖ് ട്വിക് ടോക്ക് വീഡിയോകള്‍ ചെയ്തിരുന്നത്.
 
 
ട്വിക് ടോക്കില്‍ 40,000 ഫോളോവേഴ്‌സ് ഉള്ള ഷാരൂഖ് ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്ത കവര്‍ച്ചയ്ക്ക് പ്ലാന്‍ ചെയ്യുന്നതിനിടയിലാണ് അഫ്‌സൽ‍, ഫൈസൽ‍, മുകേഷ് എന്നിവര്‍ക്കൊപ്പം ഷാരൂഖ് പിടിയിലാവുന്നത്. നാല് പേരും ഒരുമിച്ചായിരുന്നു മോഷണങ്ങള്‍ നടത്തിയിരുന്നത്. രണ്ട് പേര്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന് ഇരകളെ ലക്ഷ്യമിട്ട് മോഷണം നടത്തുകയും. മറ്റ് രണ്ടുപേര്‍ പരിസരം നിരീക്ഷിക്കുകയും ചെയ്യും. ഇത്തരത്തിലായിരുന്നു ഇവരുടെ മോഷണരീതി. മുകേഷ് ബീഹാറില്‍ നിന്നും നോയിഡയിലെത്തിയ ആളാണ്. ബാക്കിയുള്ളവര്‍ ബുലന്ദ്ഷഹര്‍ ജില്ലക്കാരാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം
Show comments