Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം ജീപ്പിന് തീയിട്ട് യുവാവ്; വീഡിയോ; അറസ്റ്റ്

ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിങ് ജഡേജയാണ് അറസ്റ്റിലായത്.

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം ജീപ്പിന് തീയിട്ട് യുവാവ്; വീഡിയോ; അറസ്റ്റ്
, ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (07:53 IST)
ടിക് ടോക് വീഡിയോയ്ക്കായി സ്വന്തം ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റിൽ‌. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിങ് ജഡേജയാണ് അറസ്റ്റിലായത്. അഗ്നിശമന സേനാ ഓഫിസിന് മുന്നിലായി തിരക്കേറിയ റോഡിന്‍റെ നടുക്ക് വച്ചാണ് ഇയാള്‍ ജീപ്പിന് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്. 
 
ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിക്കുന്നത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്‍റെ വീഡിയോ ടിക്‌ടോക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. 
 
ഇതിനെതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വീഡിയോ കണ്ടവരെല്ലാം ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നത്. 
 
ജീപ്പിന്‍റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുമായിരുന്നെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും വീഡിയോ കണ്ടവര്‍ ആവശ്യമുന്നയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രണ്ടില’ ചിഹ്നത്തിൽ റിട്ടേണിങ് ഓഫിസര്‍ക്ക് തീരുമാനമെടുക്കാമെന്ന് ടിക്കാറാം മീണ; പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ജോസ് കെ മാണി