Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mamata Banerjee: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്ക്

Mamata Banerjee Accident

അഭിറാം മനോഹർ

, വ്യാഴം, 14 മാര്‍ച്ച് 2024 (21:06 IST)
Mamata Banerjee Accident
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ് ഹാന്‍ഡില്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു.
 
നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ് മമതാ ബാനര്‍ജി കിടക്കുന്ന ചിത്രങ്ങളും എക്‌സിലൂടെ പാര്‍ട്ടി പങ്കുവെച്ചിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. മമതാ ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പരിക്കേറ്റതെന്നാണ് വിവരം. കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെറ്റിയിലുണ്ടായിരിക്കുന്ന മുറിവ് ആഴത്തിലുള്ളതാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.
 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും!