Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസിൽ സ്ത്രീകളെ തുറിച്ചുനോക്കിയാൽ ഇനി അകത്താകും, ചൂളമടിയും കണ്ണിറുക്കലും കുറ്റം

ബസിൽ സ്ത്രീകളെ തുറിച്ചുനോക്കിയാൽ ഇനി അകത്താകും, ചൂളമടിയും കണ്ണിറുക്കലും കുറ്റം
, ഞായര്‍, 21 ഓഗസ്റ്റ് 2022 (08:49 IST)
ചെന്നൈ: സ്ത്രീയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി തമുഴ്‌നാട് സർക്കാർ മോട്ടോർവാഹനനിയമം ഭേദഗതി ചെയ്തു. സ്ത്രീ യാത്രക്കാർക്ക് നേരെ തുറിച്ചുനോക്കുന്നവരെ പോലീസിലേൽപ്പിക്കാൻ പുതിയനിയമത്തിൽ വകുപ്പുണ്ട്.
 
ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവരെ കണ്ടക്ടർ പോലീസിൽ ഏൽപ്പിക്കുകയോ ബസിൽ നിന്നും ഇറക്കിവിടുകയോ വേണമെന്നും നിയമത്തിൽ പറയുന്നു. ശാരീരികസ്പർശനത്തിന് പുറമെ അശ്ലീലചുവയുള്ള സംസാരം,നോട്ടം,കണ്ണിറുക്കൽ,ചൂളമടി എന്നിവയും കുറ്റമാണ്. അനുമതി ഇല്ലാതെ ഫോട്ടോ,വീഡിയോ എന്നിവ എടുക്കുന്നതും നിയമവിരുദ്ധമാണ്. മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം പ്രവർത്തികൾ തുടരുന്നവർക്കെതിരെയാണ് നടപടിയെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 84.6; വോട്ടെണ്ണല്‍ 22 ന്