Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ 40‌കാരനെ പോലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു: എസ്ഐ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ 40‌കാരനെ പോലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു: എസ്ഐ അറസ്റ്റിൽ
, ബുധന്‍, 23 ജൂണ്‍ 2021 (18:17 IST)
തമിഴ്‌നാട്ടിലെ സേലത്ത് 40കാരനെ പോലീസ് ലാത്തികൊണ്ട് അടിച്ചുകൊന്നു. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ ആളെ ചെക്ക്‌പോസ്റ്റിൽ വെച്ച് വാഹന പരിശോധനയ്ക്കായി തടഞ്ഞു‌നിർത്തി. ഇതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മർദ്ദനം.
 
പോലീസ് മർദ്ദനത്തിൽ ബോധരഹിതനായ 40കാരനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ സബ് ഇൻസ്പെക്‌ടർക്കെതിരെ പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.സേലം പാപ്പനായ്‌ക്കൽപട്ടി ചെക്ക്‌പോസ്റ്റിൽ ചൊവ്വാഴ്‌ച്ചയാണ് സംഭവം. മുരുകേശനാണ് പോലീസ് അക്രമണത്തിൽ മരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 12,787 പേർക്ക് കൊവിഡ്, 150 മരണം,ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും പത്തിന് മുകളിൽ