Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത ടോമിൻ ജയന്തിക്കായി കാത്തിരിക്കുന്നു, ലഡു തിന്നാൻ; തച്ചങ്കരിയെ പരിഹസിച്ച് എൻ എസ് മാധവൻ

തച്ചങ്കരിയെ പരിഹസിച്ച് എൻ എസ് മാധവൻ

ടോമിൻ തച്ചങ്കരി
ന്യൂഡൽഹി , വെള്ളി, 12 ഓഗസ്റ്റ് 2016 (08:45 IST)
ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരിയെ പരിഹസിച്ച് എഴുത്തുകാരൻ എൻ എസ് മാധവന്റെ ട്വീറ്റ്. തച്ചങ്കരിയുടെ ജന്മദിനാഘോഷവുമായി ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്കിടയിലാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് മാധവൻ ട്വീറ്റ് ഇട്ടത്. 'അടുത്ത ടോമിൻ ജയന്തിക്കായി കാത്തിരിക്കുന്നു. ലഡു തിന്നാൻ. കൺസ്യൂമർ ഫെഡിൽ ആയിരുന്നെങ്കിൽ ജന്മദിനം ഡ്രൈ ഡേ ആക്കിയേനെ' - എന്നാണ് മാധവൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.
 
ജന്മദിനം ആഘോഷിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ എല്ലാ ഓഫിസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു തച്ചങ്കരിക്കെതിരായ ആരോപണം. എന്നാൽ, പിറന്നാള്‍ ആഘോഷിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയിട്ടില്ലെന്നും അയച്ചത് കത്താണെന്നും അതില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ പറഞ്ഞിട്ടില്ലെന്നും തച്ചങ്കരി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാമോലിന്‍ കേസും ടിഎച്ച് മുസ്തഫയുടെ ഹര്‍ജിയും വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും