കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചു; ജനക്കൂട്ടം നോക്കി നില്‍ക്കെ യാത്രക്കാരിയില്‍ നിന്നും ശകരമേറ്റുവാങ്ങി കേന്ദ്രമന്ത്രി

കണ്ണന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചു; ജനക്കൂട്ടം നോക്കി നില്‍ക്കെ യാത്രക്കാരിയില്‍ നിന്നും ശകരമേറ്റുവാങ്ങി കേന്ദ്രമന്ത്രി

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (17:53 IST)
വൈകി എത്തിയതിനെ തുടര്‍ന്ന് വിമാനം താമസിച്ച സംഭവത്തില്‍ കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നേരെ രോഷപ്രകടനം. വൈകിയെത്തിയ മന്ത്രിക്ക് വേണ്ടി വിമാനം ഏറെനേരം കാത്തുകിടന്നതാണ് വനിതാ ഡോക്‍ടറെ ചൊടിപ്പിച്ചത്. യുവതി കണ്ണന്താനത്തോട് ക്ഷുഭിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗുരുതര നിലയില്‍ കിടക്കുന്ന തന്റെ രോഗിയെ ചികിത്സിക്കുന്നതിനായി പട്‌നയിലേക്ക് പോവാനായാണ് ഡോക്ടര്‍ എത്തിയത്. എന്നാല്‍ വിവിഐപിക്ക് വേണ്ടി വിമാനം പുറപ്പെടുന്നത് അധികൃതര്‍ വൈകിപ്പിച്ചു. 2.45ന് പുറപ്പെടേണ്ട വിമാനം ഏറെ പുറപ്പെട്ടത്.

തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയ കണ്ണന്താനത്തോട് യുവതി ക്ഷോഭിച്ചു സംസാരിക്കുകയായിരുന്നു. വിമാനം ഏറെനേരംവൈകിയതാണ് യുവതിയെ പ്രകോപിപ്പിച്ചത്. വിമാനം വൈകിപ്പിക്കുന്നതു പോലെയുള്ള നടപടികള്‍ ഇനി ആവര്‍ത്തിക്കരുതെന്നും ഇവര്‍ മന്ത്രിയോട് പറഞ്ഞു.

പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനോടും യുവതി ദേഷ്യപ്പെടുന്നുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികരണവുമായി മന്ത്രി രംഗത്തെത്തി. താൻ വിമാനത്താവളത്തിലെത്താൻ വൈകിയിട്ടില്ലെന്നും കാര്യമറിയാതെയാണ് യുവതിയുടെ ആക്രോശമെന്നും അദ്ദേഹം പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വിശാഖപട്ടണത്ത് 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപം, ഇന്ത്യയില്‍ എ ഐ ഡാറ്റ സെന്റര്‍ പദ്ധതിയുമായി ഗൂഗിള്‍

കരൂർ ദുരന്തം: മരണപ്പെട്ടവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് വിജയ്, മാസം 5000 രൂപ വീതം നൽകുമെന്ന് ടിവികെ

ഇന്ത്യ മഹത്തായ രാജ്യം, നയിക്കുന്നത് അടുത്ത സുഹൃത്ത്, മോദിയെ പേരെടുത്ത് പറയാതെ പുകഴ്ത്തി ട്രംപ്

അടുത്ത ലേഖനം
Show comments