Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണന്താനം കേരളത്തിൽ മത്സരിച്ചാൽ പഞ്ചായത്ത് മെമ്പർ പോലുമാകില്ല; വിമര്‍ശനവുമായി ബിജെപി എംഎൽഎ

കണ്ണന്താനം രാജസ്ഥാനില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ

Alphons Kannanthanam
ന്യൂഡല്‍ഹി , ബുധന്‍, 8 നവം‌ബര്‍ 2017 (08:48 IST)
അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംഎല്‍എ ഘനശ്യാം തിവാരി. കണ്ണന്താനം രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് അന്യായമാണെന്നാണ് തിവാരി പറഞ്ഞത്. ഇതുമൂലം സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുവീഴ്ച ചെയ്യാന്‍ നിര്‍ബന്ധിതരായെന്നും തിവാരി വിമര്‍ശിച്ചു.   
 
സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ ഇവിടെ നിന്നും മത്സരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. സ്വന്തം സംസ്ഥാനങ്ങളിൽ മത്സരിച്ചാൽ ഇവർ കൗൺസിലറോ എം.എൽ.എയോ ഒരു പഞ്ചായത്ത് മെമ്പറോ പോലുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികളിലെ ജനകീയ പിന്തുണ തീരെയില്ലാത്ത ചില നേതാക്കള്‍ക്ക് രാജ്യസഭ എന്നത് ഒരു സുരക്ഷിത കേന്ദ്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; കള്ളപ്പണ വിരുദ്ധ ദിനമെന്ന് ബിജെപി