Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്ങ് സംവിധാനവും പാനിക് ബട്ടണും നിർബന്ധമാക്കി, പാനിക് ബട്ടൺ സ്ത്രീകളുടെ സീറ്റിനരികെ

പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ്ങ് സംവിധാനവും പാനിക് ബട്ടണും നിർബന്ധമാക്കി, പാനിക് ബട്ടൺ സ്ത്രീകളുടെ സീറ്റിനരികെ
, വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (19:04 IST)
ബസ് അടക്കം പൊതുഗതാഗത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും പാനിക് ബട്ടണും നിർബന്ധമാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. അടുത്ത വർഷം മാർച്ച് മുതലാകും സംവിധാനം പ്രാബല്യത്തിൽ വരികയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
 
കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷകൂടി കണക്കിലെടുത്താണ് തീരുമാനം. മഞ്ഞ നമ്പർ പ്ലേറ്റുള്ള എല്ലാ കൊമേഴ്ഷ്യൽ വാഹനങ്ങളിലും ഇത് പാലിക്കപ്പെടണം. യാത്രബസുകൾ,സ്കൂൾ ബസ്,കാബ്,ടാക്സി വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം സ്ഥാപിക്കണം. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ പാനിക് ബട്ടണും വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
 
സ്ത്രീ സുരക്ഷ കണക്കിലെടുത്ത് സ്ത്രീകളുടെ സീറ്റിനരികെ വേണം പാനിക് ബട്ടൺ സ്ഥാപിക്കാൻ. പാനിക് ബട്ടണിൽ അമർത്തുമ്പോൾ തന്നെ കമാൻഡ് ആൻഡ് കൺട്രോൾ ബ്യൂറോയിൽ സന്ദേശം ലഭിക്കും. വാഹനം ട്രാക്ക് ചെയ്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രൂപ സർവകാല റെക്കോർഡ് താഴ്ചയിൽ: ഡോളറിനെതിരെ 81 കടന്നു