Webdunia - Bharat's app for daily news and videos

Install App

രജിസ്റ്റർ ചെയ്തത് 22 കേസുകൾ, 200 പേരെ കസ്റ്റഡിയിലെടുത്തു; പാർലമെന്റ് മാർച്ചിൽനിന്നും പിൻമാറി കർഷകർ

Webdunia
വ്യാഴം, 28 ജനുവരി 2021 (07:23 IST)
ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയോട് അനുബന്ധിച്ച് നടന്ന സംഘർഷത്തിൽ 22 കേസുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. ചെങ്കോട്ടയിലേതുൾപ്പടെ പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചു എന്നതിനാണ് പ്രധാനമായും കേസെടുത്തിരിയ്ക്കുന്നത്. 200 ഓളം പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണങ്ങൾക്ക് അഹ്വാനം ചെയ്ത 550 അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി മരവിപ്പിച്ചു. ട്രാക്ടർ റാലി സംഘർഷത്തിലേയ്ക്ക് നീങ്ങിയ പശ്ചാത്തലത്തിൽ പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിൻമാറി, പകരം ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30ന് ഉപവാസ സമരം നടത്താനാണ് തീരുമാനം. റാലി അക്രമാസക്തമായതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സമരം തുടരും എന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ബിജെപി ആർഎസ്എസ് ഏജന്റുമാരാണെന്നും, ചെങ്കോട്ടയിൽ കൊടി നാട്ടിയത് ഉൾപ്പടെയുള്ള സംഘർഷത്തിന്റെ ആസൂത്രകൻ ബിജെപിയോട് അടുത്ത ബന്ധം പുലർത്തുന്ന ദീപ് സിദ്ദുവാണെന്നും കർഷകർ ആരോപിച്ചു. 
  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്‌സ്ആപ്പിലൂടെ പരിവാഹന്‍ വ്യാജ ലിങ്ക് അയച്ചുള്ള തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

നടപടി ദേശീയ നേതൃത്വം തീരുമാനിക്കട്ടെ, തരൂരിനെ തിരുവനന്തപുരത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ല : കെ മുരളീധരൻ

യോഗത്തിൽ വൈകിയെത്തി: പോലീസ് ഉദ്യോഗസ്ഥർക്ക് 10 കിലോമീറ്റർ ഓട്ടം ശിക്ഷ

അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

‘അതുല്യ എന്നെ ബെൽറ്റ് വെച്ച് മർദ്ദിക്കാറുണ്ട്, എന്റെ വീട്ടുകാരുമായി ഞാൻ മിണ്ടാൻ പാടില്ല': കൊലക്കുറ്റം ചുമത്തിയതിൽ വിശദീകരണവുമായി ഭർത്താവ് സതീഷ്

അടുത്ത ലേഖനം
Show comments