Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ റമ്മി: വിരാട്‌ കോഹ്‌ലിയ്ക്കും തമന്നയ്ക്കും അജു വർഗീസിനുമെതിരെ കോടതി നോട്ടീസ്

ഓൺലൈൻ റമ്മി: വിരാട്‌ കോഹ്‌ലിയ്ക്കും തമന്നയ്ക്കും അജു വർഗീസിനുമെതിരെ കോടതി നോട്ടീസ്
, ബുധന്‍, 27 ജനുവരി 2021 (15:07 IST)
ഓൺലൈൻ റമ്മിയ്ക്കെതിരായ കേസിൽ ബ്രാൻഡ് അംബാസഡർമായ താരങ്ങൾക്കെതിരെ നോട്ടീസ് അയച്ച് കോടതി. ഓൺലൈൻ റമ്മി തടയണം എന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പോളി വർഗീസ് നൽകിയ ഹാർജിയിലാണ് വിരാട് കോഹ്‌ലി, തമന്ന ഭാട്ടിയ, അജു വർഗീസ് എന്നിവർക്കെതിരെ കോടതി നോട്ടിസ് അയച്ചിരിയ്ക്കുന്നത്. ബ്രാൻഡ് അംബാസഡർമാരായ താരങ്ങൾ പ്രേക്ഷകരെ ആകർഷിയ്ക്കുകയും മത്സരത്തിൽ പങ്കെടുപ്പിയ്ക്കുകയും ചെയ്യുന്നു എന്ന് ഹർജിയിൽ ആരോപിയ്ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിരിയ്ക്കുന്നത്. 
 
ഓൺലൈൻ റമ്മി മത്സരങ്ങൾ നിയമപരമായി തടയണം എന്നാണ് ഹർജിയിലെ ആവശ്യം. മറ്റു സംസ്ഥാനങ്ങൾ ഉത് നിയമപരമായി നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തിൽ 1960ലെ നിയമം നിലവിലുണ്ട് എങ്കിലും ഓൺലൈൻ റമ്മിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല അതിനാൽ ഇത് നിയമപരമായി തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വസ്ത്രം മാറ്റാതെ മാറിടത്തിൽ സ്പർശിയ്ക്കുന്നത് പോക്സോ പ്രകാരം ലൈംഗിക പീഡനമല്ലെന്ന ബോബെ ഹൈക്കോടതി വിധി: സുപ്രീം കോടതിയുടെ സ്റ്റേ