Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹസംഘം സഞ്ചരിച്ച കാറില്‍ ട്രെയിനിടിച്ച് ആറ് മരണം

ലെവല്‍ ക്രോസ്
പട്ന , ചൊവ്വ, 16 ഡിസം‌ബര്‍ 2014 (15:04 IST)
ആളില്ലാ ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിച്ച  കാറില്‍ ട്രെയിന്‍ ഇടിച്ച് ആറുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഹാറിലെ നവാഡയില്‍ വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

ചൊവ്വാഴ്ച രാവിലെ 8.45 ഓടെ ഷഫിഗഞ്ചിലെ ലെവല്‍ ക്രോസില്‍ ഏഴുപേരുമായി വന്ന ബോലേറോ ജീപ്പ് ആളില്ലാ ലെവല്‍ ക്രോസ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം വളരെ വേഗത്തില്‍ വന്ന ട്രെയിന്‍ കാറിനെ ഇടിച്ച്  തെറിപ്പിക്കുകയായിരുന്നു.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിന്‍ വരുന്നത് ഡ്രൈവര്‍ കാണാതിരുന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഒരു വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയവരായിരുന്നു അപകടത്തില്‍ പെട്ടത്. മുഹമ്മദ് നജാബ്, ടിപ്പു സുല്‍ത്താന്‍, മൊഹദ് അക്ബര്‍, മൊഹദ് രാംജന്‍ അലി എന്നിവരാണ് മരിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam