Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിനിലെ കവർച്ച നടന്നത് തിരുട്ടുഗ്രാമത്തിലോ? വിരുധാജലം സ്റ്റേഷനിൽ പതിവിലും നേരത്തെയെത്തി, പുറപ്പെട്ടത് താമസിച്ചും; എന്തിനായിരുന്നു ഇത്?

ട്രെയിനിലെ കൊള്ളയടി: സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍

ട്രെയിനിലെ കവർച്ച നടന്നത് തിരുട്ടുഗ്രാമത്തിലോ? വിരുധാജലം സ്റ്റേഷനിൽ പതിവിലും നേരത്തെയെത്തി, പുറപ്പെട്ടത് താമസിച്ചും; എന്തിനായിരുന്നു ഇത്?
സേലം , ബുധന്‍, 10 ഓഗസ്റ്റ് 2016 (09:18 IST)
സേലത്ത് നിന്നും ചെന്നൈയിലേക്ക് ട്രെയിൻ വഴി കൊണ്ടുവന്ന പണം കൊള്ളയടിക്കപ്പെട്ടത് വിരുധാജലം സ്റ്റേഷനിൽ വെച്ചാകാമെന്ന് പൊലീസ്. തിരുട്ടുഗ്രാമമെന്ന് പേരുള്ള ഈ സ്റ്റേഷൻ മോഷണത്തിന്റെയും കൊള്ളയടിക്കലിന്റെയും വാസകേന്ദ്രമാണ്. ട്രെയിനില്‍ കോടിക്കണക്കിന് രൂപ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഭാഗത്തുനിന്ന് റെയില്‍വേ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്ന് സേലം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ഹരിശങ്കര്‍ വര്‍മ വ്യക്തമാക്കിയിരുന്നു.
 
സാധാരണ അഞ്ചു മിനിറ്റാണു വിരുധാജലം സ്റ്റേഷനിൽ നിർത്തിയിടാറ്. എന്നാൽ സംഭവദിവസം ട്രെയിൻ ഇവിടെ നിർത്തിയിട്ടത് 20 മിനുറ്റാണ്. 10 മിനുറ്റ് നേരത്തെയെത്തിയ ട്രെയിൻ വീണ്ടും പത്തു മിനുറ്റ് കൂടുതൽ നിർത്തിയിടുകയായിരുന്നു. ഇതെന്തിനായിരുന്നുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനെ കുറിച്ച്  പൊലീസും റെയിൽവേ അധികൃതരും അന്വേഷണം ആരംഭിച്ചു. 
 
ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയാകും കൊള്ള നടന്നതെന്നും ഡിവിഷനല്‍ മാനേജര്‍ സംശയം പ്രകടിപ്പിച്ചു. ഇത്രയും വലിയ കൊള്ള ഗ്രാമവാസികൾക്കു ചെയ്യാനാകുമെന്നു പൊലീസ് കരുതുന്നില്ല. ട്രെയിനിൽ പണം കൊണ്ടുപോകുന്നുണ്ടെന്നു കൃത്യമായി അറിയാവുന്നവർ കൊള്ളയ്ക്കു ആസൂത്രിത ശ്രമം നടത്തിയിരിക്കാമെന്നാണ് നിഗമനം. 
 
പൊലീസ് സംഘങ്ങള്‍ റെയില്‍പാത മുഴുവനായും പരിശോധനാവിധേയമാക്കുന്നുണ്ട്. 226 പെട്ടികളിലായി 342 കോടി രൂപയുടെ പഴയതും കീറിയതുമായ 23 ടണ്‍ നോട്ടുകള്‍ കൊണ്ടുപോകാന്‍ പാര്‍സല്‍ സര്‍വീസ് ചാര്‍ജായി 44,620 രൂപയാണ് ഐ ഒ ബി അധികൃതര്‍ അടച്ചത്.
 
അതേസമയം, ട്രെയിൻ വിരുധാജലം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ ഡ്രിൽ ചെയ്യുന്നതുപോലെ എന്തോ ശബ്ദം കേട്ടതായി യാത്രക്കാർ അറിയിച്ചു. പണം ഉണ്ടായിരുന്ന കംപാർട്മെന്റിനു തൊട്ടടുത്ത കംപാർട്മെന്റിലുള്ള യാത്രക്കാരാണ് പൊലീസിനു ഈ മൊഴി നൽകിയത്. ഇതാദ്യമായാണ് തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ഇത്തരമൊരു കൊള്ള നടന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചന്ദ്രനിൽ ആദ്യം മൂത്രമൊഴിച്ചതാര്? തർക്കം വേണ്ട, അത് ഇദ്ദേഹം തന്നെ!