Webdunia - Bharat's app for daily news and videos

Install App

Lakshadweep: ലക്ഷദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചോ, കടമ്പകള്‍ കടന്ന് ചിലവ് കുറച്ച് ഇങ്ങനെ പോകാം

Sreenu Ayyanar
ചൊവ്വ, 9 ജനുവരി 2024 (11:37 IST)
MODI
Lakshadweep: പ്രകൃതി സുന്ദരമാണെങ്കിലും ലക്ഷദ്വീപിലേക്ക് യാത്ര ചെയ്യാന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനമായും ലക്ഷദ്വീപിലെ നിയമങ്ങള്‍ അറിഞ്ഞിരിക്കുകയാണ് വേണ്ടത്. ചില കുറ്റങ്ങള്‍ അറിയാതെയാണെങ്കിലും ചെയ്തു പോയാല്‍ നിയമനടപടി നേരിടേണ്ടി വരും. തദ്ദേശവാസികള്‍ അല്ലാത്തവര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശിക്കുന്നതിന് നിയമാനുസൃതമായ പെര്‍മിറ്റ് ആവശ്യമാണ്. അതായത് അനുമതി ഇല്ലാതെ കടക്കാന്‍ സാധിക്കില്ല. ലക്ഷദ്വീപിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലക്ഷദ്വീപ് ഓഫീസില്‍ നിന്ന് അനുമതി വേണം  ഇതിനായി മതിയായ രേഖകളും ആവശ്യമാണ്. ലക്ഷദ്വീപിലേക്കുള്ള പെര്‍മിറ്റ് ലഭിക്കാന്‍ ഏകദേശം രണ്ടാഴ്ച മുതല്‍ രണ്ടുമാസം വരെ സമയമെടുക്കും. പെര്‍മിറ്റ് ലഭിക്കാന്‍ ലക്ഷദ്വീപില്‍ ഒരു സ്‌പോണ്‍സര്‍ വേണം, അല്ലെങ്കില്‍ ടൂര്‍ പാക്കേജ് എടുത്തു പോകേണ്ടിവരും. 
 
കപ്പലുകളിലൂടെയും വിമാനം വഴിയും ലക്ഷദ്വീപിലെത്താം. അതേസമയം എയര്‍പോര്‍ട്ട് അഗത്തി ദ്വീപില്‍ മാത്രമാണ് ഉള്ളത്. അവിടെ നിന്നും മറ്റു ദ്വീപുകളിലേക്ക് പോകാന്‍ വീണ്ടും കടല്‍ മാര്‍ഗ്ഗം തന്നെ സ്വീകരിക്കേണ്ടിവരും. ലക്ഷദ്വീപിനെ ഇത്രയധികം സുന്ദരിയാക്കുന്നത് അവിടത്തെ പവിഴ പുറ്റുകളുടെ മനോഹാരിതയാണ്. എന്നാല്‍ അതില്‍ തൊട്ടാല്‍ ജയിലിലും പോകാം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനു വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകളെ തൊടുന്നതും എടുക്കുന്നതും എല്ലാം കുറ്റകരമാണ്. കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപില്‍ ശുദ്ധജലത്തിന്റെ അഭാവം കൂടുതലാണ്. അതിനാല്‍ കരിക്കിനേക്കാള്‍ വില ശുദ്ധജല നല്‍കേണ്ടിവരും.
 
ALSO READ: India Vs Maldives: മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തില്‍ അങ്കലാപ്പിലായി മാലിദ്വീപ്; ഇന്ത്യക്കെതിരെ തിരിയുന്നതിന്റെ തിരിച്ചടിയെന്ന് വിമര്‍ശനം
ദ്വീപില്‍ പോകുമ്പോള്‍ നിങ്ങള്‍ക്ക് മദ്യപാനശീലം ഉണ്ടെങ്കില്‍ കൂടെ ഒരു കുപ്പി കരുതാമെന്ന മോഹം അവസാനിപ്പിക്കുകയാണ് നല്ലത്. ലക്ഷദ്വീപ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. നിരോധനവും ഉണ്ട്. കൂടാതെ ലഹരി വസ്തുക്കളും ദ്വീപുകളില്‍ നിരോധിച്ചിട്ടുണ്ട്. ഇവ കയ്യില്‍ കരുതുന്നത് പോലും കുറ്റകരമാണ്.
 
ലക്ഷദ്വീപിലേക്ക് നിരവധി ടൂര്‍ പാക്കേജുകള്‍ ഉണ്ട് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലക്ഷദ്വീപ് സര്‍ക്കാരിന്റെ ടൂര്‍ പാക്കേജ്. ഇതില്‍ തന്നെ പല റേറ്റുകളും ഉണ്ട്. കൂടുതല്‍ ഉല്ലാസം ആവശ്യമാണെങ്കില്‍ പണവും കൂടും. ഡയമണ്ട് ക്ലാസ് താമസസൗകര്യം, കപ്പലിലെ താമസം വിനോദങ്ങള്‍, ഭക്ഷണം എന്നിങ്ങനെയെല്ലാം ഉള്‍പ്പെടുത്തിയുള്ള പാക്കേജുകള്‍ ആണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് അഞ്ചുദിവസത്തെ യാത്രയായ ലക്ഷദ്വീപ് സമുദ്രം എം വി കവരത്തിയാണ്. ഈ ടൂര്‍ പാക്കേജില്‍ കവരത്തി, കല്‍പ്പേനി, മിനിക്കോയ എന്നീ ദ്വീപുകള്‍ സന്ദര്‍ശിക്കാം. ചിലവ് കൂടിയതും ദിവസങ്ങള്‍ അധികമുള്ള മറ്റു ടൂര്‍ പാക്കേജുകളും ഉണ്ട്. സ്വേ യിംഗ് പാം പാക്കേജ്, താരാ താഷി പാക്കേജ് എന്നിവയാണവ.

ALSO READ: Maldives: പ്രധാനമന്ത്രി മന്ത്രി മോദിക്ക് മുഹമ്മദ് ഫൈസലിന്റെയും പിന്തുണ, ലക്ഷദ്വീപിലെ ടൂറിസത്തെക്കുറിച്ച് മോദി പറഞ്ഞതില്‍ മാലിദ്വീപ് മന്ത്രിമാര്‍ പ്രതികരിക്കേണ്ടതില്ലെന്ന് എംപി
എല്ലാമാസവും സവാരി ദി റിയല്‍ ട്രാവല്‍മേറ്റിന്റെ ലക്ഷദ്വീപ് യാത്രയുണ്ട്. അഗത്തി, കല്‍പ്പേനി, തിന്നക്കര, ബംഗാരം, സാന്‍ഡ് ബാങ്ക് ദ്വീപുകള്‍ ചുരുങ്ങിയ ചിലവില്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. കൂടാതെ സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രത്യേക ബാച്ചുകളും ഉണ്ട്. ഇതുപേലെ കേരളത്തില്‍ നിന്ന് വിവിധ ട്രാവലുകള്‍ ലക്ഷദ്വീപിലേക്ക് യാത്ര നടത്തുന്നുണ്ട്. പ്രധാനമന്ത്രി മോദിയെ പരിഹസിച്ചുകൊണ്ടുള്ള മാലിദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളുടെ പശ്ചത്തലത്തില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലിദ്വീപ് ഉപേക്ഷിച്ച് ലക്ഷദ്വീപ് യാത്ര നടത്തുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി

യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് 13 വർഷം കഠിനതടവ്

എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞതെല്ലാം ശരി; തന്റെ സഹപാഠിയാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് നേതാവ്

ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി അന്വേഷണസംഘം

അടുത്ത ലേഖനം
Show comments