Webdunia - Bharat's app for daily news and videos

Install App

കേസില്‍ നിന്ന് തടിയൂരാന്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ ബിജെപി സഖ്യകക്ഷി എംഎൽഎ വിവാഹം കഴിച്ചു

പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് വിവാഹം.

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (07:59 IST)
കേസില്‍ നിന്നും രക്ഷപെടാനായി ത്രിപുരയില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത എംഎല്‍എ അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിടിഎഫ്) എംഎല്‍എ ധനഞ്ജോയ് ത്രിപുരയാണ് (29) പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. കഴിഞ്ഞ മാസം 20ന് വിവാഹ വാഗ്ദാനം നല്‍കി തന്നെ എംഎല്‍എ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു.
 
പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം പുരോഗമിക്കവെയാണ് വിവാഹം. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് സമൂഹത്തിലെ നാനാതുറകളില്‍ നിന്നും ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് കേസ് ഇല്ലാതാക്കാന്‍ എംഎല്‍എയും കുടുംബവും ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയും വീട്ടുകാരും വഴങ്ങിയില്ല.
 
അനുനയ ശ്രമങ്ങളും വിജയിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടാണ് എംഎല്‍എ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ധാരണയിലെത്തിയത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തന്നെ വിവാഹം ചെയ്തതിനാല്‍ കേസ് പിന്‍വലിക്കുമെന്ന് പെണ്‍കുട്ടിയും ബന്ധുക്കളും അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments