തൃപ്‌തി ദേശായിയെ അപായപ്പെടുത്താന്‍ സംസ്ഥാനത്തെ തീവ്ര ഹൈന്ദവ സംഘടനള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്!
തൃപ്‌തി ദേശായിയെ അപായപ്പെടുത്തും; നീക്കം നടക്കുന്നത് കേരളത്തില്‍!
ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്ന തൃപ്‌തി ദേശായിയെ അപായപ്പെടുത്താന്‍ തീവ്ര ഹൈന്ദവ സംഘടനകള്‍ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. നാല് തീവ്ര ഹൈന്ദവ സംഘടനകളാണ് ശിവസേനയുടെ പിന്തുണയോടെ തൃപ്‌തിയെ നേരിടാന്‍ പദ്ധകള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്.
തൃപ്‌തിക്കെതിരെ നീങ്ങുന്ന സംഘടനകള്‍ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിമാനത്താവളങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും നിരീക്ഷണം നടത്താനും തീരുമാനിച്ചു. ഇവരുടെ കേരളത്തിലേക്കുള്ള വരവ് തടയുന്നതിനായും ശബരിമലയിലേക്ക് എത്താതിരിക്കാനുമായി കൂടുതല്‍ ചര്‍ച്ചകളും പദ്ധതികളും ഈ സംഘടനകള്‍ നടത്തും. ഇതിന്റെ ഭാഗമായി ശിവസേന കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള ഘടകത്തിന്റെ പ്രത്യേക യോഗം അടുത്ത ബുധനാഴ്‌ച കൊല്ലത്തു ചേരും.
ശിവസേനയുടെ സംസ്ഥാന നേതാക്കളും തീവ്ര ഹൈന്ദവ സംഘടനകളും നിരന്തരം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുണ്ട്. കൊച്ചിയില്‍ നടന്ന ചുംബന സമരത്തെ ശിവസേന കായികമായി നേരിട്ട അതേ രീതി തൃപ്‌തിക്കും കൂട്ടര്‍ക്കുമെതിരെ പുറത്തെടുക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നതെന്നുമാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.