വിശ്വാസത്തെയല്ല, വിശ്വാസക്കച്ചവടത്തെയാണ് ചോദ്യംചെയ്യുന്നത്; വരുന്ന ജനുവരിയില്‍ ശബരിമല ചവിട്ടും: തൃപ്തി ദേശായി
ജനുവരിയില്‍ ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി
വരുന്ന ജനുവരിയില്‍ താന്‍ ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. വിശ്വാസത്തെയല്ല, മറിച്ച് വിശ്വാസക്കച്ചവടത്തെയാണ് താന്‍ ചോദ്യംചെയ്യുന്നത്. മറ്റുള്ള അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് ഒരു വിലക്കുമില്ല. എന്നാല്‍ ശബരിമലയില്‍ മാത്രമാണ് ഈ ലിംഗവിവേചനം. അതാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും ദേശായി പറഞ്ഞു.
സ്ത്രീകളുടെ അവകാശത്തിനുവേണ്ടിയാണ് താന്‍ ഇതു ചെയ്യുന്നത്. അതുകൊണ്ട് എല്ലാവരുടെയും പിന്തുണ തനിക്ക് വേണം. കേരളത്തിലെ മതേതരസര്‍ക്കാറില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുവെ അവര്‍ വ്യക്തമാക്കി.