Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാന്‍സ് ട്രൂപ്പിലെ യുവതികള്‍ കൂട്ടബലാത്സംഗത്തിനിരയായി: രണ്ട് പേര്‍ അറസ്റ്റില്‍; പത്ത് പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ഡാന്‍സ് ട്രൂപ്പിന്റെ പരിപാടി കഴിഞ്ഞ് പോകുകയായിരുന്ന മൂന്ന് സ്ത്രീകളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി

ഡാന്‍സ് ട്രൂപ്പിലെ യുവതികള്‍ കൂട്ടബലാത്സംഗത്തിനിരയായി: രണ്ട് പേര്‍ അറസ്റ്റില്‍; പത്ത് പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്
ആഗ്ര , വെള്ളി, 1 ജൂലൈ 2016 (14:26 IST)
ഡാന്‍സ് ട്രൂപ്പിന്റെ പരിപാടി കഴിഞ്ഞ് പോകുകയായിരുന്ന മൂന്ന് സ്ത്രീകളെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി.  ഇവരില്‍ രണ്ട് പേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ കഗരോളിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.  
 
മഥുരയിലെ സംഗീത-ഡാന്‍സ് ട്രൂപ്പിലെ കലാകാരികളാണ് അക്രമത്തിനിരയായത്. പന്ത്രണ്ടോളം ആളുകള്‍ ചേര്‍ന്നാണ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തത്. കഴിഞ്ഞമാസം 25നായിരുന്നു സംഭവം. മൂന്ന് സ്ത്രീകളും ചേര്‍ന്ന് പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ബഹളം ഉണ്ടാകുകയും തുടര്‍ന്ന് സംഘാടകര്‍ ഇവരോട് വേദി വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘാടകര്‍ തന്നെ ഇവരെ മഥുരയില്‍ കൊണ്ടുവിടാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ കാറില്‍ കയറി പോകുകയും ചെയ്തു.
 
തുടര്‍ന്നാണ് ഇവര്‍ക്ക് നേരെ അക്രമണം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനെ മോട്ടോര്‍ സൈക്കിളില്‍ ഒരു സംഘം ആയുധധാരികള്‍ ഇവരെ പിന്തുടര്‍ന്നു. അല്പദൂരം പിന്നിട്ടപ്പോള്‍ ആ കാര്‍ തടഞ്ഞ് നിര്‍ത്തി പന്ത്രണ്ടോളം വരുന്ന അക്രമികള്‍ തങ്ങളെ ബലമായി മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോയി അവരുടെ ഫാമില്‍ വെച്ച് രണ്ട് മണിക്കൂറോളം ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് സ്ത്രീകള്‍ പറഞ്ഞു. ഈ സംഭവം പുറത്തറിയിച്ചാല്‍ തങ്ങളെ കൊല്ലുമെന്ന്  അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പീഡനത്തിനിരയായ സ്ത്രീ പറഞ്ഞു.      
 
തങ്ങള്‍ക്ക് നേരെ തോക്കും മറ്റ് ആയുധങ്ങളും ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തതെന്നും കാറിന്റെ ഡ്രൈവറേയും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നും സ്ത്രീകള്‍ പറഞ്ഞു. ഗര്‍ഭിണി ആയിരുന്നതിനാലാണ് തനിക്കെതിരെ ആക്രമണമുണ്ടാകാതിരുന്നതെന്ന് മൂന്നാമത്തെ യുവതി വ്യക്തമാക്കി. അറസ്റ്റിലായവര്‍ നേരത്തെ ഇതേ ട്രൂപ്പിലെ പ്രവര്‍ത്തകരായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാപ്പ് പറയാന്‍ പറഞ്ഞ എംപിക്ക് കുന്നംകുളത്തിന്റെ ‘മാപ്പ്’ നല്കി കളക്ടര്‍ ബ്രോ