Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസ് ഭീഷണി നിലനില്‍ക്കെ ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം

ആഗ്രയിൽ ഇരട്ട സ്​​​േഫാടനം; ആളപായമില്ല

Agra Cantt railway station
ന്യൂഡൽഹി , ശനി, 18 മാര്‍ച്ച് 2017 (10:47 IST)
ആഗ്ര റെയിൽവെ സ്റ്റേഷന് സമീപം ഇരട്ടസ്ഫോടനം. ശക്​തി കുറഞ്ഞസ്​ഫോടനമായതിനാൽ ആർക്കും പരുക്കില്ലെന്നാണ്​പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മാലിന്യ നിക്ഷേപ കേന്ദ്രത്തിലാണ് ആദ്യ സ്​ഫോടനം​ഉണ്ടായത്​.

റെയിൽവെ സ്റ്റേഷനു സമീപത്തും റെയിൽവേ സ്റ്റേഷനു സമീപത്തെ വീട്ടിലുമാണ് സ്ഫോടനം ഉണ്ടായത്. ഇന്നു രാവിലെയാണ് രണ്ടിടത്തും സ്ഫോടനമുണ്ടായത്. എന്താണ് സ്ഫോടനത്തിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

റെയിൽവെ ട്രാക്കിനു സമീപത്തുനിന്ന് ഭീഷണി കത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഐഎസ് ഭീഷണിയെ തുടർന്ന് താജ്മഹലിനു സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരർ ആക്രമണം നടത്താൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലൊന്നാണു താജ്മഹൽ എന്ന തരത്തിൽ ഐഎസ് ആഭിമുഖ്യമുള്ള വെബ്സൈറ്റിലാണു പ്രചാരണമുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംസങ്​ ഗാലക്​സി എസ്​8​ ന്റെ പ്രീ ഓർഡർ ഏപ്രിൽ 17ന് ആരംഭിക്കും