നിയന്ത്രണ രേഖയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു
നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം
നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലായി മൂന്നു തവണയാണ് പാക് സൈന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്.
സാധാരണക്കാർക്ക് നേരെയും ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെയും പാക് സൈന്യം വെടിയുതിർക്കുകയും മോട്ടാർ ബോംബാക്രമണം നടത്തുകയും ചെയ്യുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
നാലു ദിവസത്തിനിടെ പത്തു തവണയാണ് നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘിക്കപ്പെട്ടത്. പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.