ജമ്മുകശ്മീരിൽ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു, പതിനേഴിലധികം പേര്‍ക്ക് പരുക്ക്
ജമ്മുകശ്മീരിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ജമ്മുകശ്മീരിൽ സുരക്ഷസേനയുമായി നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലെ ചുഡൂര മേഖലയിൽ ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് സുരക്ഷസേന തിരച്ചിൽ നടത്തുന്നതിനിടെയാണ് തീവ്രവാദികൾ വെടിയുതിർത്തത്.
തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടത്. വെടിവെപ്പുണ്ടായതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തടിച്ച് കൂടിയ ആളുകളെ പിരിച്ച് വിടുന്ന്നതിനായി സൈന്യം പെല്ലറ്റ് ഗൺ പ്രയോഗിച്ചു. ഇതിൽ പതിനേഴോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.