Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉഡ്താ ഹരിയാന; പഞ്ചാബ് മാത്രമല്ല ഹരിയാനയും മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍

ഉഡ്താ ഹരിയാന: പ്രതിദിനം പുനരധിവസിപ്പിക്കുന്നത് 20ലധികം യുവാക്കളെ

udtha panjab
ചണ്ഡീഗഡ് , തിങ്കള്‍, 4 ജൂലൈ 2016 (16:35 IST)
മയക്കുമരുന്ന് മാഫിയയുടെ പിടിയില്‍ അമരുന്ന പഞ്ചാബിന്റെ നേര്‍ചിത്രം വരച്ചിട്ട 'ഉഡ്താ പഞ്ചാബ്' ആണ് ഇപ്പോള്‍ രാജ്യത്താകമാനം ചര്‍ച്ചയാകുന്നത്. പഞ്ചാബിനെ പിടിമുറുക്കുന്ന മയക്കു മരുന്നു മാഫിയയുടെ വ്യാപ്തി ചിത്രം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് പഞ്ചാബിന്റെത് മാത്രമല്ല ഹരിയാന അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് വിളിച്ചു പറയുന്നതാണ് ഡിഅഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സ തേടുന്നവരുടെ കണക്കുകള്‍. 
 
പ്രതിദിനം 20 ഓളം പേരെയാണ് ഹരിയാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സംസ്ഥാനത്തെ എട്ട് ഡിഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നത്. ഇതില്‍ ഭൂരിഭാഗം പേരും 35 വയസ്സില്‍ താഴെ മാത്രം പ്രായമുള്ളവരാണ്. അംബാല ജനറല്‍ ആശുപത്രി, ഹിസ്സാര്‍, ഗുര്‍ഗോണ്‍, കര്‍ണാല്‍, കുരുക്ഷേത്ര, സിസ്ര, നാര്‍നോള്‍, കൈതല്‍ എന്നിവിടങ്ങളിലായി എട്ട് ഡിഅഡിക്ഷന്‍ സെന്ററുകളാണ് ഹരിയാനയില്‍ ഉള്ളത്. ഇവിടങ്ങളില്‍ ദിനം പ്രതി ചികിത്സയ്‌ക്കെത്തുന്നത് 30 മുതല്‍ 40 വരെ രോഗികളും.
 
മയക്കുമരുന്നിന്റെയും മദ്യത്തിന്റയും ഉപയോഗം സംസ്ഥാനത്ത് വ്യാപകമായി വര്‍ദ്ധിച്ചതായാണ് ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നത്. ചികിത്സ തേടുന്നവരില്‍ ഭൂരിഭാഗം പേരും 35 വയസ്സില്‍ താഴെയുള്ളവരാണ്. മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്നതാണ് ഇരകളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 


 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി: പ്രതി അറസ്റ്റില്‍