വിവാദങ്ങള്‍ക്കൊടുവില്‍ ‘എ’ സര്‍ട്ടിഫിക്കറ്റോടെ ഉഡ്‌ത പഞ്ചാബ് എത്തുന്നു; പ്രദര്‍ശനാനുമതി നല്‍കിയത് 13 സീനുകള്‍ ഒഴിവാക്കിയ ശേഷം
ഉഡ്‌ത പഞ്ചാബ് നേരത്തെ തന്നെ വിവാദമായി തീരുകയായിരുന്നു
വിവാദമായ ബോളിവുഡ് ചിത്രം ഉഡ്‌ത പഞ്ചാബിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിഎഫ്ബിസി) പ്രദര്‍ശനാനുമതി നല്‍കി. എ സര്‍ട്ടഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് സിഎഫ്ബിസി അധ്യക്ഷന്‍ പഹ്ലജ് നിഹലാനി വ്യക്തമാക്കി.
ജൂണ്‍ 17ന് റിലീസിംഗ് തീരുമാനിച്ചിരുന്ന ഉഡ്‌ത പഞ്ചാബ് നേരത്തെ തന്നെ വിവാദമായി തീരുകയായിരുന്നു. ചിത്രത്തിലെ പഞ്ചാബ് പ്രയോഗം ഉള്‍പ്പെടെ 89 സീന്‍ ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം തുടര്‍ന്ന് വിഷയം കോടതിയില്‍ എത്തുകയും സെന്‍സര്‍ ബോര്‍ഡിനെതിരെ കോടതി രൂക്ഷമായ വിമര്‍ശനം നടത്തുകയുമായിരുന്നു.
എ സര്‍ട്ടിഫിക്കറ്റ് നല്കിയെങ്കിലും 13 സീനുകള്‍ ഒഴിവാക്കിയാണ് വിവാദമായ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പഞ്ചാബിലെ ലഹരി മാഫിയയുടെ കഥപറയുന്ന ചിത്രമാണ് ഉഡ്‌ത പഞ്ചാബ്. അഭിഷേക് ചൌബെയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ഷാഹിദ് കപൂര്‍, കരീന കപൂര്‍, ആലി ഭട്ട് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. മലയാളിയായ രാജീവ് രവിയാണ് ഛായാഗ്രാഹകന്‍.