Publish Date: Fri, 08 Jan 2021 (12:10 IST)
Updated Date: Fri, 08 Jan 2021 (12:12 IST)
യുകെയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അതേസമയം ഇന്നുമുതല്‍ ഈമാസം 31വരെ രാജ്യത്തെത്തുന്നവര്‍ സ്വന്തം ചിലവില്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനുവരി 23വരെ ആഴ്ചയില്‍ 15 സര്‍വീസുകളാണ് ഉണ്ടാകുക. യുകെയില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടി.
യുകെയില്‍ നിന്നും രാജ്യത്തെത്തിയ 73പേര്‍ക്കാണ് ജനിതകമാറ്റം വന്ന വൈറസ് ബാധയേറ്റിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ലോക്ക്ഡൗണുകള്‍ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ഇംഗ്ലണ്ടില്‍ ഈ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകള്‍ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷാവസാനം അധ്യാപകര്‍ തന്നെയായിരിക്കും ഗ്രേഡ് നിശ്ചയിക്കുന്നത്.