Publish Date: Thu, 01 Feb 2024 (10:32 IST)
Updated Date: Thu, 01 Feb 2024 (10:45 IST)
ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പുക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിക്കുന്ന ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍. രാവിലെ 11 മണിക്കാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. ആദായ നികുതി ഇളവുകള്‍, ക്ഷേമപദ്ധതികള്‍, സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത. 2024 ല്‍ പാരീസ് ഒളിംപിക്‌സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.
ലോക്സഭ തിരഞ്ഞെടുപ്പിനു ശേഷം ഭരണത്തിലെത്തുന്ന സര്‍ക്കാര്‍ ആയിരിക്കും സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. സ്ത്രീപക്ഷ ബജറ്റാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ സൂചന നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസം കൊണ്ട് ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 55% കടന്നു. ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ധനക്കമ്മി 9.82 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 59.8 ശതമാനമായിരുന്നു. 17.86 ലക്ഷം കോടി രൂപയില്‍ ധനക്കമ്മി നിര്‍ത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്.