മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം പാര്‍ലമെന്റില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഒരു മണിക്കൂറും 26 മിനിട്ടും നീണ്ടുനിന്ന ഈ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയതോടെ ബജറ്റില്‍ ചെലവ് കൂടുന്നതും കുറയുന്നതുമായുള്ള സാധനങ്ങളും സേവനങ്ങളും എന്തെല്ലാമെന്ന് നോക്കാം.
വില കുറയുന്ന സാധനങ്ങള്‍
കാന്‍സര്‍ ചികിത്സ താങ്ങാവുന്നതാകും
ധനമന്ത്രിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന് 17 കാന്‍സര്‍ മരുന്നുകള്‍ക്ക് കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാക്കിയതാണ്. ആയിരക്കണക്കിന് രോഗികള്‍ക്ക് വലിയ ആശ്വാസമാകുന്ന ഈ തീരുമാനം കാന്‍സര്‍ ചികിത്സയുടെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.
വീട്ടുപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക്
മൈക്രോവേവ് ഓവന്‍കള്‍ക്കും അവയുടെ ഘടകങ്ങള്‍ക്കും നികുതി കുറച്ചത് ആധുനിക അടുക്കള ഉപകരണങ്ങള്‍ താങ്ങാനാവുന്നതാക്കും. നഗരങ്ങളിലെ ജോലി ചെയ്യുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ഇത് നേരിട്ടുള്ള ആനുകൂല്യമാണ്.
വില കുറയും
കാന്‍സര്‍ മരുന്നുകള്‍
ഇവി ബാറ്ററി
കായിക ഉപകരണങ്ങള്‍
സോളാര്‍ പാനല്‍
മൈക്രോവേവ് ഓവന്‍
ലെതര്‍ ഉത്പന്നങ്ങള്‍
വിദേശയാത്രാ ചെലവ്
മെഡിക്കല്‍ വിദ്യാഭ്യാസ ചെലവ്
വില കൂടുന്ന സാധനങ്ങള്‍