Webdunia - Bharat's app for daily news and videos

Install App

കോവിഡ് വാക്‌സിനും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

(ICMR) നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (NCDC) നടത്തിയ പഠനങ്ങള്‍ പ്രകാരം രാജ്യത്ത് കോവിഡ്-19 വാക്‌സിനേഷനും പെട്ടെന്നുള്ള മരണ റിപ്പോര്‍ട്ടുകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 ജൂലൈ 2025 (12:42 IST)
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ICMR) നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (NCDC) നടത്തിയ പഠനങ്ങള്‍ പ്രകാരം രാജ്യത്ത് കോവിഡ്-19 വാക്‌സിനേഷനും പെട്ടെന്നുള്ള മരണ റിപ്പോര്‍ട്ടുകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് പ്രകാരം, വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുടെ കാര്യം രാജ്യത്തെ നിരവധി ഏജന്‍സികള്‍ വഴി അന്വേഷിച്ചിട്ടുണ്ട്. കോവിഡ്-19 വാക്‌സിനേഷനും രാജ്യത്ത് പെട്ടെന്നുള്ള മരണങ്ങളുടെ റിപ്പോര്‍ട്ടുകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് ഈ പഠനങ്ങള്‍ പറയുന്നു. 
 
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (NCDC) എന്നിവയുടെ പഠനങ്ങള്‍ ഇന്ത്യയിലെ ഇഛഢകഉ19 വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകൂ. ജനിതകശാസ്ത്രം, ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങള്‍ക്ക് കാരണമാകാം.
 
18 നും 45 നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരില്‍, പെട്ടെന്ന് ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത മരണങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ മനസ്സിലാക്കാന്‍ ഐസിഎംആറും എന്‍സിഡിസിയും ഒരുമിച്ച് പ്രവര്‍ത്തിച്ചുവരുന്നതായി പ്രസ്താവനയില്‍ പറയുന്നു. കോവിഡ്-19 വാക്‌സിനേഷനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രസ്താവനകള്‍ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശാസ്ത്രീയ സമവായം ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ശാസ്ത്ര വിദഗ്ധര്‍ ആവര്‍ത്തിച്ചു. 
 
നിര്‍ണായക തെളിവുകളില്ലാത്ത അനുമാനപരമായ അവകാശവാദങ്ങള്‍, മഹാമാരിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വാക്‌സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്. അത്തരം അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നതിന്  കാരണമാകുകയും അതുവഴി പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

40 വര്‍ഷത്തിനുശേഷം മൈക്രോസോഫ്റ്റ് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് പിന്‍വലിക്കുന്നു: പുതിയ പകരക്കാരനെ കാണാം

ബിസ്‌ക്കറ്റ് പാക്കറ്റില്‍ പുഴു: ബ്രിട്ടാനിയ 1.75 ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവ്

അടുത്ത ലേഖനം
Show comments