Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിദേശത്തുള്ള ഇന്ത്യക്കാർ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നു'- വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

'വിദേശത്തുള്ള ഇന്ത്യക്കാർ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നു'- വിവാദപ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

അഭിറാം മനോഹർ

, വ്യാഴം, 2 ജനുവരി 2020 (15:01 IST)
വിദേശത്തുള്ള ഇന്ത്യാക്കാർ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബെഗുസരായിയിൽ വെച്ച് നടന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിവാദപ്രസ്താവന.
 
"ഇന്ന് മതം സജീവമാണ് അതുകൊണ്ട് തന്നെ ജനാധിപത്യവും സജീവമാണ്. ഭഗവത് ഗീത സ്കൂളുകളിൽ പഠിപ്പിക്കണം. എന്നാൽ വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ബീഫ് കഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നു" ഗിരിരാജ് സിങ് പറഞ്ഞു
 
നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം ഇന്ന് ഐ ഐ ടികളിലൂടെയാണ് കടന്നുപോകുന്നത്. എഞ്ചിനിയർ ആയി കഴിഞ്ഞാൽ ഇവർ വിദേശത്തേക്ക് പോകുകയും ചെയ്യുന്നു. അവിടെ എത്തിയാൽ ഭൂരിപക്ഷം പേരും ബീഫ് കഴിക്കുന്നു. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? നമ്മുടെ സംസ്കാരവും മൂല്യങ്ങളും സംസ്കാരവും കുട്ടികളെ പഠിപ്പിക്കാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നതെന്നും നമ്മുടെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് അയക്കണമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
 
കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രിയാണ് ഗിരിരാജ് സിങ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനിനെ വേട്ടയാടി കടുവകൾ, തരംഗമായി വീഡിയോ !