Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർഷിക നിയമങ്ങൾ ഉടൻ നടപ്പിലാക്കണം: സുപ്രീം കോടതിയിൽ ഹർജി

കാർഷിക നിയമങ്ങൾ ഉടൻ നടപ്പിലാക്കണം: സുപ്രീം കോടതിയിൽ ഹർജി
, വെള്ളി, 22 ജനുവരി 2021 (10:34 IST)
ഡൽഹി: കാർഷിക നിയമങ്ങൾ എത്രയുംവേഗം നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഉത്തർപ്രദേശിലെ റാംവേ ഫൂഡ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. കർഷിക നിയമങ്ങൾ നടപ്പിലാക്കാത്തത് കമ്പനിയ്ക്ക് പ്രയാസം സൃഷ്ടിയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമങ്ങൾ പരിശോധിയ്ക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച കമ്മറ്റിയിൽ കമ്പനിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കാർഷിക നിയമങ്ങൾക്കെതിരെ എതിർപ്പുകൾ ശക്തമാണെന്നും നിയമങ്ങളെ അനുകൂലിച്ച് ഒരു ഹർജി പോലും വന്നിട്ടില്ലെന്നും നേരത്തെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതിയ്ക്ക് മുന്നിലെത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 14,545 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,06,25,428