Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നലെ കോൺഗ്രസിലെ പ്രധാന പ്രചാരകരുടെ പട്ടികയിൽ ഇന്ന് ബിജെപിയിൽ: കൂടുമാറി ആർപിഎൻ സിങ്

ഇന്നലെ കോൺഗ്രസിലെ പ്രധാന പ്രചാരകരുടെ പട്ടികയിൽ ഇന്ന് ബിജെപിയിൽ: കൂടുമാറി ആർപിഎൻ സിങ്
, ചൊവ്വ, 25 ജനുവരി 2022 (13:45 IST)
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിയോട് കൂടി അദ്ദേഹം ബിജെപിയിൽ ചേരും.
 
ഉത്തർപ്രദേശ് തിരെഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആര്‍പിഎന്‍ സിങ് എന്നതാണ് ശ്രദ്ധേയം.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്ത് ആര്‍പിഎന്‍ സിങ് ട്വിറ്ററിലൂടെ പങ്കുവെച്ചു.
 
ഖുഷിനഗറിലെ പദ്രൗണ നിയമസഭാ സീറ്റില്‍ സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ ആര്‍പിഎന്‍ സിങ്ങിനെ മത്സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. യോഗി മന്ത്രിസഭയിൽ മന്ത്രിയായിരുന്ന മൗര്യ അടുത്തിടെയാണ് അനുയായികള്‍ക്കൊപ്പം ബിജെപി വിട്ട് എസ്പിയില്‍ ചേര്‍ന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിനി ടോമിന് മൂന്ന് മാസമായി ഫോണിലൂടെ അസഭ്യവർഷം, പത്ത് മിനിറ്റിൽ പ്രതിയെ പൊക്കി പോലീസ്