Webdunia - Bharat's app for daily news and videos

Install App

പെണ്‍കുഞ്ഞിനെ പ്രസവിക്കുമോ എന്ന ഭയം; യുവാവ് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കത്തിച്ചു

2011 ല്‍ രവീന്ദ്രയെ വിവാഹം കഴിച്ച ഉര്‍മിളയ്ക്ക് ദമ്പതികള്‍ക്ക് ഏഴ്, പതിനൊന്ന് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ട്.

റെയ്‌നാ തോമസ്
ശനി, 18 ജനുവരി 2020 (11:43 IST)
ഗര്‍ഭിണിയായ ഭാര്യയെ വെട്ടിനുറുക്കി കത്തിച്ചുകൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. റായ്ബറേലിയിലാണ് കൊലപാതകം നടന്നത്.രവീന്ദര്‍ കുമാറാണ് അറസ്റ്റിലായത്. 27കാരിയായ ഊര്‍മിളയാണ് ഈ ക്രൂരകൃത്യത്തിന് വിധേയയായത്. ജനുവരിനാലിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത് . ഊര്‍മിളയുടെ മൂത്തമകള്‍ മുത്തശിയുടെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഊര്‍മിളയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്.
 
ചാരം കണ്ടെടുത്ത പോലീസ് ഡിഎന്‍എ പരിശോധനകള്‍ക്കായി ലഖ്നൗവിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. നേരത്തെ യുവതിയെ കാണാനില്ലെന്ന് അറിയിച്ച് പോലീസുകാര്‍ക്ക് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും രവീന്ദ്രയുടെ വീട്ടില്‍ തെരച്ചില്‍ നടത്തിയിരുന്നു.പക്ഷെ യാതൊന്നുംകണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
 
2011 ല്‍ രവീന്ദ്രയെ വിവാഹം കഴിച്ച ഉര്‍മിളയ്ക്ക് ദമ്പതികള്‍ക്ക് ഏഴ്, പതിനൊന്ന് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ട്.രവീന്ദ്രയ്ക്ക് കുടുംബത്തില്‍ ഒരു ആണ്‍കുട്ടിയെ വേണമെന്നും ഉര്‍മിള വീണ്ടും ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുമോയെന്നും സംശയമായിരുന്നുവെന്നും ഇതാകാം കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പോലീസ് പറഞ്ഞു.മുത്തച്ഛന്‍ കരം ചന്ദ്ര, അമ്മാവന്മാരായ സഞ്ജീവ്, ബ്രിജേഷ് എന്നിവരും അമ്മയുടെ കൊലപാതകത്തില്‍ പങ്കാളികളാണെന്ന് രവീന്ദ്രയുടെ മൂത്ത മകള്‍ മൊഴിനല്‍കി

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments