Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ ചിക്കന്‍ പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

UP Man sells chicken on paper with hindu god
, ചൊവ്വ, 5 ജൂലൈ 2022 (16:10 IST)
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ കോഴിയിറച്ചി പൊതിഞ്ഞു വിറ്റ ഇറച്ചി വ്യാപാരിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ സംഭാല്‍ സ്വദേശിയായ താലിബ് ഹുസൈനെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. 
 
താലിബ് ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പത്രത്തിലാണ് ഇറച്ചി പൊതിഞ്ഞു നല്‍കുന്നതെന്ന് കണ്ടെത്തിയ ഒരുകൂട്ടം യുവാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച വ്യാപാരിയെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. ഇതോടെ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊലപാതക ശ്രമക്കുറ്റവും താലിബിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി സജി ചെറിയാൻ്റെ വിവാദപരാമർശം : വിശദാംശങ്ങൾ ചോദിച്ച് ഗവർണർ