Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ തേരോട്ടം; എസ്പി - കോണ്‍ഗ്രസ് സഖ്യത്തിന് തിരിച്ചടി, അപ്രസക്തയായി മായാവതി

ഉത്തര്‍പ്രദേശിലുണ്ടായ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് എസ്പി സഖ്യം തകര്‍ന്നു തരിപ്പണമായി.

Uttar Pradesh Assembly election 2017 results
യുപി/ഉത്തരാഖണ്ഡ് , ശനി, 11 മാര്‍ച്ച് 2017 (12:14 IST)
ഉത്തര്‍പ്രദേശിലുണ്ടായ ബിജെപി തരംഗത്തില്‍ കോണ്‍ഗ്രസ് എസ്പി സഖ്യം തകര്‍ന്നു തരിപ്പണമായി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടക്കത്തില്‍ കണ്ടതെങ്കിലും പിന്നീടങ്ങോട്ട് ബിജെപിയുടെ മുന്നേറ്റമാണ് ഉത്തര്‍പ്രദേശില്‍ കാണാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോദിപ്രഭയില്‍ വോട്ട് പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ് യാദവ്- രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു. ഒപ്പം മായാവതിയുടെ ബിഎസ്പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി.   
 
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഏറെകുറെ ഉറപ്പായി.  ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പി 313 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഉത്തരാഖണ്ഡിലും തനിച്ച് അധികാരത്തിലെത്താന്‍ ബിജെപിക്ക് സാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായതോടെയാണ് കോണ്‍ഗ്രസ് ഉത്തരാഖണ്ഡില്‍ ബഹുദൂരം പിന്നിലായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിപ്പൂര്‍ തെരഞ്ഞെടുപ്പ് ഫലം: ഈറോം ശര്‍മ്മിള തോറ്റു, പൂജ്യത്തില്‍ നിന്ന് ബി ജെ പി അധികാരത്തിലേക്ക് ?