ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുന്നു. ഇനി കണ്ടെത്താനുള്ളത് 25 പേരെയാണ്. ഹിമപാതത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം കരസേനയുടെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ഇതുവരെ 32 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ 23 പേര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇനി 25 പേരെയാണ് കണ്ടെത്താനുള്ളത്. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആശുപത്രിയിലേക്ക് മാറ്റി. കണ്ടെത്താനുള്ളവരെ ഇന്നുതന്നെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് കരസേന. കഴിഞ്ഞ ദിവസം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാനാഗ്രാമത്തിലാണ് ഹിമപാതം ഉണ്ടായത്.
ചൈനീസ് അതിര്‍ത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിര്‍മ്മാണത്തിന് എത്തിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.