പൂർണമായും ഇന്ത്യയിൽ നിർമിച്ച അർധ അതിവേഗവണ്ടിയായ വന്ദേഭാരത് എക്സ്പ്രസിൻ്റെ മൂന്നാമത്തെ യാത്രാമാർഗം ഗാന്ധിനഗറിൽ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗർ- മുംബൈ സെൻട്രൽ റൂട്ടിലാണ് വണ്ടിയോടുന്നത്. 52 സെക്കൻഡ് കൊണ്ട് 100 കിമീ വേഗത കൈവരിക്കാൻ തീവണ്ടിക്കാവും.
സ്വയം പ്രവർത്തിക്കുന്ന വാതിൽ, ജിപിഎസ്,വൈഫൈ,ചാരിക്കിടക്കാവുന ഇരിപ്പിടം, എല്ലാ കോച്ചിലും പാൻട്രി, നോൺ ടച്ച് ടോയ്‌ലറ്റ് എന്നിവയെല്ലാം ട്രെയിനിലെ സംവിധാനങ്ങളിൽ പെടുന്നു.ഇപ്പോള്‍ ഡല്‍ഹി-വാരാണസി, ഡല്‍ഹി-വൈഷ്‌ണോദേവി റൂട്ടുകളിലാണ് വന്ദേഭാരത് ഓടുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത്തരം നാനൂറോളം തീവണ്ടികള്‍ ഓടിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.