Publish Date: Mon, 12 May 2014 (12:17 IST)
Updated Date: Mon, 12 May 2014 (12:21 IST)
വാരാണസിയില്‍ മത്സരം താനും നരേന്ദ്രമോഡിയും തമ്മിലാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് ചിത്രത്തിലില്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. രാവിലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാരണാസിയില്‍ ജയം ഉറപ്പാണെന്നും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ താന്‍ പരാജയപ്പെടുത്തുമെന്നും കേജരിവാള്‍ അവകാശപ്പെട്ടു. താനും മോദിയും തമ്മിലാണ് പ്രധാനമത്സരമെന്നും കേജരിവാള്‍ പറഞ്ഞു.
അതിനിടെ കൈപത്തി ചിഹ്നം വസ്ത്രത്തില്‍ പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായ് പോളിംഗ് ബൂത്തിലെത്തിയത് വിവാദമായി. അജയ് റായിക്കെതിരെ നടപടിയെടുക്കണമെന്നു ആവശ്യപ്പെട്ടു എഎപിയും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
അതേസമയം പോളിംഗ് ബൂത്തിലെത്തുന്ന കൈകള്‍ മുഴുവനും വെട്ടിക്കളയണമോ എന്ന ചോദ്യവുമായി മുരളി മനോഹര്‍ ജൊഷി രംഗത്തു വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കി.