തമിഴ്നാട്ടില്‍ കനത്ത നാശം വിതച്ച വര്‍ധ കര്‍ണാടക, ഗോവ തീരങ്ങളിലേക്ക്
വര്‍ധ കര്‍ണാടക, ഗോവ തീരങ്ങളിലേക്ക്
തമിഴ്നാട്ടില്‍ കനത്ത കനത്ത നാശനഷ്‌ടം വിതയ്ക്കുകയും പത്തുപേരുടെ മരണത്തിന് കാരണമാകുകയും ചെയ്ത വര്‍ധ ചുഴലിക്കാറ്റ് കര്‍ണാടക, ഗോവ തീരങ്ങളിലേക്ക്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.
ചുഴലിക്കാറ്റ് ചൊവ്വാഴ്ച കർണാടകയില്‍ എത്തുമെന്നും ബുധനാഴ്ച ദക്ഷിണ ഗോവയിലൂടെ കടന്നുപോകും എന്നുമാണ് നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ചുഴലിക്കാറ്റ് മൂലമുള്ള നാശനഷ്‌ടങ്ങള്‍ കുറയ്ക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചു.
സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. മത്സ്യബന്ധന തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗോവയിലെ അന്തരീക്ഷ താപനില ഉയരുമെന്നും രണ്ട് ദിവസം മഴയുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.