Webdunia - Bharat's app for daily news and videos

Install App

മെട്രോ സ്റ്റേഷനിൽ പ്രണയസല്ലാപം; സിസിടിവി ദൃശ്യങ്ങൾ പോൺസൈറ്റിൽ; തലപുകഞ്ഞ് പൊലീസ്

പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡിഎംആര്‍സി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുജ് ദയാല്‍ അറിയിച്ചു.

Webdunia
വ്യാഴം, 1 ഓഗസ്റ്റ് 2019 (10:51 IST)
ഡല്‍ഹിയിലെ ഒരു മെട്രോ സ്‌റ്റേഷനില്‍ പരസ്യമായി പ്രണയത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്കെതിരെ പോലീസ് കേസ്. ഇതിന് പിന്നാലെ ലൈംഗിക ബന്ധത്തിന്റെ വീഡിയോ ഒരു അശ്ലീല സൈറ്റില്‍ ആരോ അപ്പ്‌ലോഡ് ചെയ്യുകയും ചെയ്തു. പൊതുസ്ഥലത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡിഎംആര്‍സി കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുജ് ദയാല്‍ അറിയിച്ചു. പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന് സഹായകമാകുന്ന എല്ലാ സഹായങ്ങളും പോലീസിന് നല്‍കുമെന്നും അനുജ് വ്യക്തമാക്കി. അതേസമയം ഡൽഹി മെട്രോയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും ഈ വീഡിയോ എങ്ങനെ അശ്ലീല സൈറ്റിലെത്തിയെന്നതിനെക്കുറിച്ചും വലിയ തോതിലുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
 
സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ എങ്ങനെ അശ്ലീല സൈറ്റിലെത്തിയെന്നതിനെക്കുറിച്ച് ഡിഎംആര്‍സി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയിലെ ലൈവ് ഫീഡില്‍ നിന്നും സ്മാര്‍ട്ട് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ പകര്‍ത്തിയിരിക്കുന്നത് ഡൽഹി മെട്രോയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. അതിനാല്‍ തന്നെ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ ആരോ ആണ് വീഡിയോ പുറത്തുവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ അറിയാന്‍ രണ്ടു ദിവസം കൂടി; ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടും തിരുവനന്തപുരത്തും

അടുത്ത ലേഖനം