Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതി ഉത്തരവുകൾ അവഗണിച്ചു; വിജയ്​ മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്

വിജയ്​ മല്യക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട്​ പുറപ്പെടുവിച്ചു.

കോടതി ഉത്തരവുകൾ അവഗണിച്ചു; വിജയ്​ മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്
ന്യൂഡൽഹി , വെള്ളി, 4 നവം‌ബര്‍ 2016 (15:10 IST)
വിവാദ മദ്യ വ്യവസായി വിജയ്​ മല്യക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട്​ പുറപ്പെടുവിച്ചു. ഫെറ നിയമം ലംഘിച്ചതിനും നിരന്തരമായി കോടതി ഉത്തരവുകൾ അവഗണിച്ചതിനുമാണ് ഡൽഹി ഹൈ​ക്കോടതിയുടെ നടപടി. ഇന്ത്യയിലേക്ക് തിരിച്ചുവരാൻ താന്‍ ഉദ്ദേശിക്കുന്നതായി മല്യ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തികളെല്ലാം ഇതിന് വിരുദ്ധമാണ്. അതുപോലെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളോട്​ ​ അൽപം പോലും ബഹുമാനം മല്യയ്ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, തനിക്ക് പാസ്പോർട്ട് ഇല്ലാത്തതിനാൽ വ്യക്തിപരമായി കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് മല്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മല്യയ്ക്ക് ആവശ്യമായ എല്ലാ യാത്രാരേഖകളും നൽകാൻ തയാറാണെന്ന് എൻഫോഴ്മെന്‍റ് ഡയറക്ടറേറ്റും അറിയിച്ചു. ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി വിജയ്​ മല്യക്ക്​ എകദേശം 9000 കോടി രൂപയുടെ ബാധ്യതയു​ണ്ടെന്നാണ്​ കണക്കാക്കപ്പെടുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കുറ്റിക്കാട്ടിലുപേക്ഷിച്ചു, ഒരാൾ അറസ്റ്റിൽ