Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് മല്യയുടെ വീടുകൾ ലേലത്തിൽ പോയില്ല, പകരം എട്ട് കാറുകൾ ലേലത്തിൽ

വിജയ്മല്യയുടെ എട്ട് കാറുകള്‍ ലേലത്തിന്‌

വിജയ് മല്യ
മുംബൈ , ശനി, 23 ജൂലൈ 2016 (15:10 IST)
മദ്യ വ്യവസായി വിജയ് മല്യയുടെ എട്ട് കാറുകൾ ലേലത്തിന് വെക്കുന്നു. മല്യയുടെ ആഡംബര വീടുകൾ ലേലത്തിന് പോകാത്തതിനു പിന്നാലെയാണ് കാറുകൾ ലേലത്തിന് വെക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
 
നിക്ഷേപസമാഹരണ രംഗത്തെ പ്രസിദ്ധരായ എസ്ബിഐ ക്യാപ് ട്രസ്റ്റീ കമ്പനി ലിമിറ്റഡാണ് കാറുകള്‍ ലേലത്തില്‍ വെക്കുന്നത്. ആഗസ്ത് 25 നാണ് ലേലം. കാറുകള്‍ക്ക് 13.70 ലക്ഷം രൂപ ലേലത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ജൂലൈ 29 മുതല്‍ ആഗസ്ത് 5 വരെ കാറുകള്‍ പരിശോധിക്കാനുള്ള അവസരം ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കും.
 
വിവിധ ബാങ്കുക‌ളിൽ നിന്നും കോടിക്കണക്കിന് രൂപ വായ്പ് എടുത്ത് തിരിച്ചടക്കാതെ നാടു വിട്ട മല്യയെ തിരികെ കിട്ടുന്നതിനായുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്. ലണ്ടലിനുള്ള മല്യയുടെ പാസ്പോർട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. മല്യയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യപാനത്തിനിടെ വൃദ്ധനെ കൊലപ്പെടുത്തി: അനുജനും മകനും അറസ്റ്റില്‍