Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു; മന്ത്രിസഭയിൽ വൻ അഴിച്ചു പണി

വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു

വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു; മന്ത്രിസഭയിൽ വൻ അഴിച്ചു പണി
അഹമ്മദാബാദ് , ഞായര്‍, 7 ഓഗസ്റ്റ് 2016 (15:11 IST)
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി നിധിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒ പി കോലിയെ കണ്ട രൂപാണിയും നിധിന്‍ പട്ടേലും മന്ത്രിസഭയുണ്ടാക്കാന്‍ അവകാശമുന്നയിച്ചിരുന്നു.
 
മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിലെ ഒമ്പത് മന്ത്രിമാരെ ഒഴിവാക്കി 23 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം അധികാരാമേറ്റിട്ടുണ്ട്. ഗവർണർ ഒ പി കോലി ചൊല്ലിക്കൊടുത്ത സത്യവാചകം രൂപാണിയും മന്ത്രിമാരും ഏറ്റുചൊല്ലി. ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങ് കാണാൻ വൻ ജനസാഗരം തന്നെ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി രൂപാണിയെ തെരഞ്ഞെടുത്തത്. 
 
പട്ടേല്‍-ദളിത് പ്രക്ഷോഭങ്ങളെ ശാന്തമാക്കുക. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുക എന്നീ കാര്യങ്ങളാണ് പുതിയ നേതൃത്വത്തെ കാത്തിരിക്കുന്നത്. തന്റെ പ്രായാധിക്യം ചൂണ്ടിക്കാട്ടിയ ആനന്ദി ബെന്‍ പട്ടേല്‍ യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്ന് വിശദീകരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൻമകൾ നേർന്ന് പടിയിറങ്ങുന്നു, പോകാൻ അനുവദിക്കുക, ഇനിയൊരു തിരിച്ച് വരവില്ല, ക്ഷമയുടെ നെല്ലിപ്പലക വരെ കടന്നുവെന്ന് മാണി; മൂന്ന് പതിറ്റാണ്ട് നീണ്ട മുന്നണി ബന്ധം വഴി പിരിഞ്ഞു