വീഡിയോ കോൾ വഴി വരനും വധുവുമെത്തി; വിവാഹനിശ്ചയം നടത്തി ബന്ധുക്കൾ, വീഡിയോ

ചിപ്പി പീലിപ്പോസ്

വ്യാഴം, 13 ഫെബ്രുവരി 2020 (17:51 IST)
വളരെ വ്യത്യസ്തമായ രീതിയിൽ കുടുംബാംഗങ്ങളെല്ലാം ചേർന്ന് നടത്തിയ ഒരു വിവാഹ നിശ്ചയത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഗുജറാത്തിലാണ് സംഭവം. വീഡിയോ കോൾ വഴിയാണ് പെണ്ണും ചെറുക്കനും വിവാഹനിശ്ചയത്തിനായി അണിഞ്ഞൊരുങ്ങി എത്തിയത്.  
 
രണ്ട് മരപ്പലകയും രണ്ടിന്റേയും മുകളിൽ ഓരോ മൊബൈൽ ഫോണും വെച്ചിരിക്കുന്നു. ഫോണിലെ വീഡിയോ കോളിലൂടെ വരനും വധുവും പ്രത്യക്ഷപ്പെട്ടതോടെ വിവാഹ നിശ്ചയ ചടങ്ങുകൾ ആരംഭിച്ചു. യുവതിയെ കുങ്കുമം കൊണ്ട് തിലകം ചാർത്തുന്ന ചടങ്ങ് എത്തിയപ്പോൾ വധു പ്രത്യക്ഷപ്പെട്ട മൊബൈൽ സ്ക്രീനിലാണ് ഇത് ചാർത്തുന്നത്. ഒപ്പം, അവരുടെ തലയിലണിയുന്ന പോലെ ദുപ്പട്ട അണിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
 
വരനും വധുവും സ്ഥലത്തില്ലാത്തതിനാലാണ് ഇങ്ങനെ ഒരു ചടങ്ങ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. രസകരവും വ്യത്യസ്തവുമായ വിവാഹനിശ്ചയത്തിന്റെ വിഡിയോ വന്‍തോതിലാണ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. 

Hey, Team #MetroPark look what you have done?

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അതിസമ്പന്നരെക്കൊണ്ട് നിറഞ്ഞ് ഡൽഹി നിയമസഭ, 52 കോടീശ്വരൻമാർ !