Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബുള്ളറ്റ് ട്രെയിനും മെട്രോയും മാത്രം വന്നാൽ മതിയോ? നമ്മളും മാറേണ്ടേ, വന്ദേഭാരത് മാലിന്യകൂമ്പാരമാക്കി യാത്രക്കാർ

ബുള്ളറ്റ് ട്രെയിനും മെട്രോയും മാത്രം വന്നാൽ മതിയോ? നമ്മളും മാറേണ്ടേ, വന്ദേഭാരത് മാലിന്യകൂമ്പാരമാക്കി യാത്രക്കാർ
, തിങ്കള്‍, 30 ജനുവരി 2023 (14:16 IST)
രാജ്യത്തെ അതിവേഗപ്രീമിയം ട്രെയിനായ വന്ദേഭാരത്തിൽ മാലിന്യം വലിച്ചെറിഞ്ഞ് യാത്രക്കാർ. മുംബൈ റൂട്ടിലോടുന്ന ട്രെയിനിനകത്തെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബിസ്ക്കറ്റിൻ്റെയും ഐസ്ക്രീമിൻ്റെയും അവശിഷ്ടങ്ങളും കവറുകളും ചായഗ്ലാസുകളുമെല്ലാമാണ് ട്രെയിനിൽ അലക്ഷ്യമാക്കി യാത്രക്കാർ വലിച്ചെറിഞ്ഞിരിക്കുന്നത്.
 
ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങൾ ഒന്നടങ്കം തന്നെ യാത്രക്കാരുടെ സമീപനത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.ഐ.എ.എസ് ഓഫീസര്‍ അവനീഷ് ശരണ്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തില്‍ മാലിന്യങ്ങൾ ട്രെയിനിൻ്റെ കോച്ചിൽ ചിതറികിടക്കുന്നത് കാണാം. ഒഴിഞ്ഞ കുപ്പികൾ,ഉപയോഗിച്ച ഭക്ഷണപാത്രങ്ങൾ എല്ലാം തന്നെ കോച്ചിൽ പലയിടങ്ങളിലായാണ് കിടക്കുന്നത്. വി ദി പീപ്പിൾ എന്ന ക്യാപ്ഷനോടെയാണ് അവനീഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിസന്ധിയ്ക്ക് അയവില്ല, 12,000 ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ