Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ആരാധകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കോഹ്‌ലിയുടെ ആരാധകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

Virat kohli
, ചൊവ്വ, 9 ജനുവരി 2018 (13:35 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനത്തിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ബാബുബാല്‍ ഭൈരവയാണ് (63) വീട്ടിൽ വെച്ച് തീ കൊളുത്തി ആത്മഹത്യയ്‌ക്കു ശ്രമിച്ചത്.
 
ആദ്യ ഇന്നിംഗ്സിൽ കോഹ്‌ലി അഞ്ചു റൺസിന് പുറത്തായതിന്റെ സങ്കടത്തിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ബാബുബാല്‍ തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ഇയാൾ നിലവിളിച്ചു. ശബ്ദം കേട്ട് എത്തിയ വീട്ടുകാരും സമീപവാസികളും ചേർന്ന് തീയണച്ച ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
 
ബാബുബാല്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇയാളുടെ തലയ്‌ക്കും മുഖത്തുമണ് പൊള്ളലേറ്റിരിക്കുന്നത്. കോഹ്‌ലി പുറത്തായതിന്റെ നിരാശയിലണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് ബാബുലാൽ പൊലീസിനോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമലപോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി