വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്നു !

വ്യാഴം, 7 ഫെബ്രുവരി 2019 (14:18 IST)
മുംബൈ: വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്ന ആചാരത്തെ നിയമ വിരുദ്ധമാക്കി മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിലെ നിരവധി സമുദായങ്ങൾക്കിടയിൽ ഈ ദുരാചാരം ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നടപടി.
 
കാഞ്ഞാർഭട്ട് സമുദായക്കാർക്കിടയിലാണ് കൂടുതലായും ഇത് നടക്കുന്നത്. വിവാഹത്തിന് മുൻപ് യുവതികളുടെ കന്യകാത്വം പരിശോധിക്കുന്നതിനെതിരെ സമുദായത്തിലെ യുവാക്കളുടെ ഇടയിൽനിന്നു തന്നെ എതിർപ്പ് ഉയർന്നിരുന്നു. ഇതിനെതിരെ യുവാക്കൾ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
 
പൂനെയിൽ വിവാഹത്തിന് മുൻപ് രണ്ട് യുവതികളെ കന്യകാത്വ പരിശോധനക്ക് വിധേയരാക്കി എന്ന വാർത്ത പുറത്തുവന്നതോടെ ദേശീയ വനിതാ കമ്മീഷൻ അന്വേഷണം ആരംഭിച്ചിരുന്നു. ഇതോടെയാണ് വിഷയത്തെ ഗൌരവമായിതന്നെ നേരിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ച്. യുവർതികളെ നിർബന്ധിച്ച് കന്യാകത്വ പരിശോധനക്ക് വിധേയരാക്കുന്നതിന് ലൈംഗിക അതിക്രമത്തിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരനെ തടഞ്ഞുനിർത്തി പിഴയടപ്പിച്ച് യുവാവ്, ഒടുവിൽ സംഭവിച്ചതിങ്ങനെ !