Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയിൽ പടരുന്ന ന്യുമോണിയ, അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്രം

ചൈനയിൽ പടരുന്ന ന്യുമോണിയ, അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്രം
, ബുധന്‍, 29 നവം‌ബര്‍ 2023 (17:57 IST)
ചൈനയിലെ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രം. തമിഴ്‌നാട്,രാജസ്ഥാന്‍,കര്‍ണാടക,ഗുജറാത്ത്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ ശ്വാസകോശരോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനിര്‍ദേശം.
 
എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം എന്ന് ഗുജറാത്ത് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. തമിഴ്‌നാടും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ എടുത്തിട്ടുണ്ട്. പനി,ചുമ,ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ന്യൂമോണിയ ചൈനയില്‍ വ്യാപകമായത്. കുട്ടികള്‍ക്കിടയിലാണ് രോഗം വേഗത്തില്‍ പടരുന്നത് എന്നതാണ് ആശങ്കകള്‍ക്കിടയാക്കിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർ യാത്രക്കാരെ ആക്രമിച്ചു നാലരക്കോടി കവർന്ന സംഭവത്തിൽ ഒരാൾ കീഴടങ്ങി